കാന്റര്ബറി: സാറാ മുല്ലള്ളിയെ കാന്‍റര്‍ബറിയിലെ പുതിയ ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. 1,400 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ ചര്‍ച്ച് ഒഫ് ഇംഗ്ളണ്ടിന്‍റെ തലപ്പത്തെത്തുന്നത്.
ലോകമെമ്പാടുമുള്ള ഏകദേശം 85 ദശലക്ഷം ആംഗ്ളിക്കന്‍മാരുടെ ആചാരപരമായ തലവനായാണ് സാറാ മുല്ലള്ളി അധികാരമേല്‍ക്കുന്നത്. കാന്‍റര്‍ബറിയിലെ 106~ാമത് ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റതോടെ, പുരുഷന്മാര്‍ മാത്രം നയിച്ച ബ്രിട്ടീഷ് പൊതുജീവിതത്തിലെ അവസാന മേഖലകളിലൊന്നിന്‍റെ വനിതാ നേതാവായി മുല്ലള്ളി മാറുന്നു.
2000 കളുടെ തുടക്കത്തില്‍ ഇംഗ്ളണ്ടിലെ ചീഫ് നഴ്സിങ് ഓഫീസറായി ജോലി ചെയ്തിരുന്ന 63 കാരിയാണ് സാറാ മുല്ലള്ളി. 2018 മുതല്‍ ലണ്ടന്‍ ബിഷപ്പായി അവര്‍ സേവനമനുഷ്ഠിച്ചു . വ്യത്യാസങ്ങളും വിയോജിപ്പുകളും അനുവദിക്കുന്ന തുറന്നതും സുതാര്യവുമായ ഒരു സംസ്കാരം പള്ളികളില്‍ സൃഷ്ടിക്കുന്നതിനായി സാറാ മുല്ലള്ളി വാദിച്ചിരുന്നു.

Comments: